Wednesday, 9 December 2015



നീതിക്കുവേണ്ടി ഇനി ആരെ സമീപിക്കണം? - അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, യു . എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂണ്‍ , ഫ്രാൻസിസ് പാപ്പ ?
                                                       
 ഇന്ന്  ലോക അഴിമതി വിരുദ്ധ ദിനം .  കോടികളുടെ അഴിമതി നടത്തിയവർ , അഴിമതി വിരുദ്ധ പ്രതിഞ്ഞ എടുത്തു ജനങ്ങളെ  വിഡ്ഢികളാക്കുന്ന  ദിനം . ഭയം ആണ്  അഴിമതിക്ക് വളം വെച്ച് കൊടുക്കുന്നത് എന്നത് ഒരു വശം മാത്രം . വെട്ടിക്കുന്നതിന്റെ ഒരു വിഹിതം വേണ്ടപ്പെട്ടവർക്ക് നൽകിയാൽ എന്ത് അഴിമതിയും നടത്താം എന്ന സ്ഥിതിയിലേക്ക് സമൂഹം അധപതിച്ചു   എന്നതാണ്  വാസ്തവം.  അഴിമതിക്കെതിരെ   കേസ് കൊടുക്കുന്നയാൾ വെറും  വിഡ്ഢി  എന്ന്  15 വർഷത്തെ അനുഭവം എന്നെ പഠിപ്പിച്ചു . രാഷ്ട്രീയക്കാരും,, ഉദ്യോഗസ്ഥന്മാരും  ചേർന്ന് വെട്ടിക്കുന്ന  കോടികളുടെ വിഹിതം കുറെ ജഡ്ജിമാരും , വക്കീലന്മാരും  ചേർന്ന് വീതിച്ചെടുക്കും എന്നല്ലാതെ വേറെ എന്ത് കാര്യം.?

 അഴിമതി നിരോധന നിയമപ്രകാരം  , പൊതു പ്രവർത്തകരെ  പ്രോസിക്യൂട്ട്  ചെയ്യണമെങ്കിൽ മുൻകൂർ അനുവാദം വേണം .  ജഡ്ജിമാരും പൊതു പ്രവർത്തകരാണ്. അഴിമതി നിരോധന നിയമം അവർക്കും ബാധകം .  രാഷ്ട്രീയക്കാരും ,  വിജിലൻസ് വകുപ്പും , കോടതിയും ചേർന്ന്  .200 കോടിയുടെ പൊതുമുതൽ തുലച്ച ടൈറ്റാനിയം കേസ് അട്ടിമറിച്ച സാഹചര്യത്തിലാണ്  ഒരു സുപ്രീം കോടതി ജഡ്ജിയെ പ്രോസിക്യൂട്ട് ചെയ്യുവാൻ ഞാൻ രാഷ്ട്രപതിയുടെ  അനുവാദം തേടിയത് .  എന്റെ വാദങ്ങൾ തെളിയിക്കുവാൻ വേണ്ട എല്ലാ രേഘകളും കൂടെ സമർപ്പിച്ചിരുന്നു. എന്റെ വാദങ്ങൾ തെറ്റാണെങ്കിൽ  ഒരു ജഡ്ജിയെ ആക്ഷേപിച്ചതിന്  ഞാൻ ജയിലിൽ പോകേണ്ടിവരും എന്നും എനിക്കറിയാം . എന്നാൽ ഒരു ഭയവും എനിക്കില്ല .     18 മാസം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ മറുപടി ഒന്നും കാണാത്ത സാഹചര്യത്തിലാണ്  വിവരാവകാശ നിയമ പ്രകാരം 16.10.2015 കത്തയച്ചത് . എന്നാൽ ലഭിച്ച മറുപടി വിചിത്രം . എന്റെ 5.5.2014 ലെ പരാതിയും ,രേഘകളും ഒരാഴ്ച കഴിഞ്ഞപ്പോൾ  കേന്ദ്ര നീതി ന്യായ വകുപ്പിലേക്ക് അയച്ചു കൊടുത്തു  രാഷ്ട്രപതിയുടെ ഓഫീസ് കൈ കഴുകി . സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത്   രാഷ്ട്രപതി ആണ്. നിലക്ക് എനിക്ക് അനുവാദം നൽകേണ്ടത്  രാഷ്ട്രപതി ആണ് . പൊതുമുതൽ സംരക്ഷിക്കുവാൻ , അഴിമതിക്കെതിരെ പോരാടുവാൻ   മുൻപോട്ടു വരുന്ന പൌരന്മാർക്ക് നീതി ലഭ്യമാക്കുവാൻ കഴിവില്ലെങ്കിൽ രാഷ്ട്രപതി എന്ന ഭരണ ഘടന പദവി ആവശ്യമുണ്ടോ ? സമൂഹം വളരെ ഗൌരവ പൂർവ്വം ചർച്ച ചെയ്യേണ്ട ഒരു വിഷയം ആണിത് . 

അഴിമതി രഹിതമായ ഒരു രാജ്യം സ്വപ്നം കാണുന്ന   മോഡിജിയുടെ സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത്‌ . 18 മാസം കഴിഞ്ഞിട്ടും എനിക്ക് മറുപടി ഇല്ല . കേരളത്തിന്റെ  ആഭ്യന്തര മന്ത്രി ഒരു വർഷമായി ഹൈക്കോടതിയുടെ  സംരക്ഷണയിലാണ് . ടൈറ്റാനിയം കേസിൽ  അദ്ധേഹത്തെ ചോദ്യം ചെയ്യുവാനോ , അറസ്റ്റ് ചെയ്യുവാനോ പാടില്ലെന്നാണ്  25.11.2014 ലെ ഉത്തരവ് . കേസ് വാദത്തിനു എടുക്കുവാൻ ജഡ്ജി മാർക്ക് ധൈര്യം ഇല്ല.  തുടരന്വേഷണത്തിന്  വിജിലൻസ്  കോടതി 28.8.2014    ഉത്തരവ് ഇട്ടുവെങ്കിലും ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള   വിജിലൻസ് യാതൊരു വിധ അന്വേഷണവും ഇപ്പോൾ നടത്തുന്നില്ല   .  അന്വേഷണം തുടങ്ങി   9 വർഷം കഴിഞ്ഞിട്ടും കുറ്റ പത്രം ഇല്ല .     കേരളത്തിലെ ബി ജെ പി ക്കാരോ  ആം ആദ്മി ക്കാരോ അനങ്ങുന്നില്ല . മാധ്യമങ്ങൾ എല്ലാം സോളാറിന്റെ പിന്നാലെ .

   ടൈറ്റാനിയം  അഴിമതിക്ക് കൂട്ടു   നിന്ന ജഡ്ജിമാരെയും , വക്കീലന്മാരെയും , ഉദ്യോഗസ്ഥന്മാരെയും  പരസ്യമായി  തൂക്കി  കൊല്ലണമെന്ന്   വാർത്താ സമ്മേളനം   വിളിച്ചു ഞാൻ പറഞ്ഞു. ഇതിൽ കൂടുതൽ എന്തു  ധൈര്യം ആണ് കാട്ടേണ്ടത്‌ ? എന്നാൽ    ജഡ്ജി മാർക്കെതിരെ വാർത്ത നൽകുവാൻ പല  മാധ്യമങ്ങൾക്കും ധൈര്യം ഇല്ല എന്നത് ശരിയാണ്.

നീതിക്ക് വേണ്ടി ഇനി ആരെ സമീപിക്കണം ?  Hope whispers – try once more
 .          .    

1 comment:

  1. go ahead ...oneday you wil win against titanium scam...sure...best wishes

    ReplyDelete